---
title: "തളിപ്പറമ്പ് പട്ടുവത്ത് പള്ളിക്കുളത്തിൽ വീണ് 8 വയസുകാരന് ദാരുണാന്ത്യം"
english_title: "8-Year-Old Boy Drowns in Pond at Thaliparamba Pattuvam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/376686/thaliparamba-pattuvam-boy-drowns-pond`"
published_at: "2026-08-05T06:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a728eb17a5d3_1000213789.jpg"
keywords: ["Thaliparamba", "Pattuvam", "Drowning", "Child Death", "Pond"]
---

# തളിപ്പറമ്പ് പട്ടുവത്ത് പള്ളിക്കുളത്തിൽ വീണ് 8 വയസുകാരന് ദാരുണാന്ത്യം

> **Lead Summary:** **തളിപ്പറമ്പ്**: കുളത്തിൽ വീണ് 8 വയസുകാരൻ മരിച്ചു. പട്ടുവം ജുമാ മസ്ജിദിന് സമീപത്തെ കെ.പി. അമാൻ ആണ് മരണപ്പെട്ടത്.

## Article Content

**തളിപ്പറമ്പ്**: കുളത്തിൽ വീണ് 8 വയസുകാരൻ മരിച്ചു. പട്ടുവം ജുമാ മസ്ജിദിന് സമീപത്തെ കെ.പി. അമാൻ ആണ് മരണപ്പെട്ടത്.

ചൊവ്വാഴ്ച വൈകുന്നേരം 7 മണിയോടെയാണ് സംഭവം. വീട്ടുമുറ്റത്ത് കളിക്കാനിറങ്ങിയ കുട്ടി വൈകിയും തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ തെരച്ചിലിൽ വീടിന് തൊട്ടടുത്തുള്ള പള്ളി കുളത്തിന് സമീപം ചെരുപ്പ് കണ്ടെത്തി.

തുടർന്ന് നടത്തിയ പരിശോധനയിലാണ് കുളത്തിൽ നിന്ന് കുട്ടിയെ കണ്ടെത്തിയത്. ഉടൻ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പട്ടുവം ഗവ. എൽ.പി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ് അമാൻ. ഓട്ടോ ഡ്രൈവർ കെ.പി. അഷ്റഫ് - കെ.പി. റാഹിമ ദമ്പതികളുടെ മകനാണ്. സഹോദരൻ: ഹംദാൻ.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/376686/thaliparamba-pattuvam-boy-drowns-pond`)